Psalms 146

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവയെ സ്തുതിപ്പിൻ;
എൻ മനമേ, യഹോവയെ സ്തുതിക്ക.
2ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും;
ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീൎത്തനം ചെയ്യും.
3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു;
സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു;
അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5യാക്കോബിന്റെ ദൈവം സഹായമായി
തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6അവൻ ആകാശവും ഭൂമിയും സമുദ്രവും
അവയിലുള്ള സകലവും ഉണ്ടാക്കി;
അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7പീഡിതന്മാൎക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;
വിശപ്പുള്ളവൎക്കു അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8യഹോവ കുരുടന്മാൎക്കു കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിൎത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9യഹോവ പരദേശികളെ പരിപാലിക്കുന്നു;
അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
10യഹോവ എന്നേക്കും വാഴും;
സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.
യഹോവയെ സ്തുതിപ്പിൻ.
Copyright information for Mal1910